വിശ്വാസിച്ചാലും ഇല്ലെങ്കിലും ഇതാണ് സംഭവം........

മുല്ലപ്പെരിയാറിലെ വെള്ളം തമിഴ് നാടി ലോട്ടാണ് പോകുന്നത് ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കിയിലെ വെള്ളം എങ്ങോട്ടു പോകുന്നു....

Dec 15, 2024 - 21:59
Dec 15, 2024 - 22:14
 0  3
വിശ്വാസിച്ചാലും ഇല്ലെങ്കിലും ഇതാണ് സംഭവം........
വിശ്വാസിച്ചാലും ഇല്ലെങ്കിലും ഇതാണ് സംഭവം........

ഇടുക്കി പദ്ധതിക്ക് മൂന്നു ഡാമുകൾ.....

1 - ഇടുക്കി ആർച്ച് ഡാം.....

2 - ചെറുതോണി ഡാം

3 - കുളമാവ് ഡാം....

മൂന്നു ഡാമുകളും ഒറ്റ ജലാശയമായാണ് സ്ഥിതി ചെയ്യുന്നത്????????????????

കുളമാവ് ഡാമിൽ നിന്നും, മലതുരന്ന് ഭൂമിക്കടിയിലൂടെ ഇരുപത്തിരണ്ട് കി.മീ അകലെ, മൂലമറ്റത്തുള്ള ഭൂഗർജല വൈദ്യുത നിലയത്തിൽ പെൻ സ്റ്റോക്ക് വഴി ജലം എത്തിക്കുന്നു.....

ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭജല വൈദ്യുത നിലയങ്ങളിലൊന്നാണ് ഇത്......

ഭൂമിക്കടിയിൽ, പാറ തുരന്ന്, അഞ്ചു നിലയുള്ള കെട്ടിടങ്ങൾ വരെ ഉള്ള കനേഡിയൻ അത്ഭുത നിർമ്മിതി ആണ് മൂലമറ്റം പവർ ഹൗസ്....

ഇവിടെ വച്ച് വൈദ്യുതി ഉല്പാദിപ്പിച്ച ജലം വീണ്ടും ഭൂമിക്കടിയിലൂടെ ഭീമൻ ടണൽ വഴി ഒരു കി.മീ. ഓളം സഞ്ചരിച്ച് മൂലറ്റം കെ.എസ് ആർ.ടി.സി ബസ് സ്റ്റാന്റിനു സമീപം വച്ച് ഓപ്പൺ കനാലാ യി മാറുന്നു.....

ഈ കനാൽ രണ്ടു കി.മി റ്റം റോളം പിന്നെയും സഞ്ചരിച്ച് ത്രിവേണി സംഗമത്തിൽ വച്ച് ഇലപ്പള്ളി ആറും, നച്ചാറും, മണപ്പാടി ആറുമായി സംഗമിച്ച് കാഞ്ഞാർ പുഴയായി തൊടുപുഴയിലേക്ക് ഒഴുകുന്നു.....

ഇടുക്കി ഡാമിലെ വെള്ളം പുറം ലോകം കാണണമെങ്കിൽ മുപ്പത്തിരണ്ടു കി.മീ. സഞ്ചരിക്കണം എന്നർത്ഥം

What's Your Reaction?

like

dislike

love

funny

angry

sad

wow